ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ 35 ദിവസത്തെ നിരാഹാര സമരം ആരംഭിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് രണ്ട് മാസത്തോളമായി ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വാക്കു പാലിക്കണമെന്നും വാങ്ചുക്ക് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ലഡാക്കിന് സ്വയംഭരണാവകാശം നൽകണമെന്നാവശ്യപ്പെട്ട് മുമ്പ് വാങ്ചുക്കും സംഘവും നടത്തിയ നിരാഹാര സമരത്തിന് വലിയ ജനപിന്തുണ ലഭിച്ചിരുന്നു.
അന്ന് കേന്ദ്രം ചർച്ചക്ക് തയാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. ഹിമാലയന്‍ പര്‍വത നിരകളെ സംരക്ഷിക്കാനും തദ്ദേശ ജനതയുടെ അവകാശങ്ങള്ക്കായുമാണ് പോരാട്ടമെന്ന് വാങ്ചുക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.