പ്രതീകാത്മക ചിത്രം
വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ സ്വകാര്യ സ്കൂൾ അധ്യാപകനെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന്‍റെ പേരിൽ തല്ലിക്കൊന്നു. ഭഗവൻപുരിയെ സ്വകാര്യ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ പ്രവീൺ ജായാണ് മരിച്ചത്. കാർ പാർക്കിങുമായി ബന്ധപ്പെട്ട് അധ്യാപകനായ പ്രവീൺ ജായും അക്രമികളിൽ ഒരാളായ ആദർശ് ഷായും തമ്മിൽ തർക്കമുണ്ടായി. തർക്കം പെട്ടെന്നു തന്നെ രൂക്ഷമാവുകയും ആദർശ് ഷാ ഉൾപ്പെടെ മൂന്നുപേർ ചേർന്ന് കല്ലും ഇരുമ്പ് വടികളും ഉപയോഗിച്ച് പ്രവീൺ ജായെ ആക്രമിക്കുകയുമായിരുന്നു.
ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളായ ആദർശ് ഷാ, കരൺ ഗൗഡ്, സതീഷ് പട്ടേൽ എന്നിവരെ സംഭവം നടന്ന് മൂന്നു മണിക്കൂറിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനുപയോഗിച്ച കല്ലും ഇരുമ്പ് വടികളും പൊലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ 103-ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.