ഇന്ത്യൻ ജനാധിപത്യത്തിൽ അഭിമാനിക്കുന്നു; നേപ്പാളിലെ പ്രക്ഷോഭം ചൂണ്ടിക്കാട്ടി സുപ്രീംകോടതി

ന്യൂഡൽഹി: നേപ്പാളിലും ബംഗ്ലാദേശിലും നടന്ന പ്രക്ഷോഭങ്ങൾ പരമാർശിച്ച് സുപ്രീംകോടതി. ബുധനാഴ്ച ഉച്ചക്ക് ശേഷം കേസ് പരിഗണിക്കുന്നതിനിടെയാണ് നേപ്പാളിൽ ഈയാഴ്ചയും ബംഗ്ലാദേശിൽ ജൂലൈയിലും നടന്ന പ്രക്ഷോഭങ്ങൾ സുപ്രീംകോടതി പരാമർശിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമുവിനും ഗവർണർമാർക്കും സംസ്ഥാന ബില്ലുകൾ പാസാക്കാൻ സമയപരിധി നിശ്ചയിച്ച ഏപ്രിൽ 12 ലെ കോടതി ഉത്തരവിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി പരാമർശം.

ഇന്ത്യൻ ഭരണഘടനപ്രകാരം പ്രസിഡന്റിന് എപ്പോൾ വേണമെങ്കിലും സുപ്രീംകോടതിയുടെ ഉപദേശം തേടാൻ അവകാശമുണ്ട്. പൊതുജനങ്ങളെ ബാധിക്കുന്ന നിയമങ്ങളിലാണ് ഇത്തരത്തിൽ ഉപദേശം തേടാൻ സാധിക്കുക. ഇന്ത്യൻ ഭരണഘടനയിൽ ഞങ്ങൾ അഭിമാനം കൊള്ളുകയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് പറഞ്ഞു.

അയൽ രാജ്യങ്ങളിൽ എന്താണ് നടക്കുന്നതെന്ന് നോക്കു. ​നേപ്പാളിൽ 48 മണിക്കുറായി കലാപം നടക്കുകയാണ്. നിരവധിപേർ ഇതിൽ കൊല്ലപ്പെട്ടു കഴിഞ്ഞുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജൂലൈയിൽ ഇതേ രീതിയിൽ ബംഗ്ലാദേശിലും കലാപമുണ്ടായെന്ന് ജസ്റ്റിസ് വിക്രം നാഥും പറഞ്ഞു. കലാപത്തിൽ സർക്കാർ ഓഫീസുകൾക്ക് തീയിടുകയും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തതിന്റേയും പ്രധാനമന്ത്രി ശൈഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിന്റെയും ഓർമകളും അദ്ദേഹം പങ്കുവെച്ചു.

കലാപങ്ങളെ തുടർന്ന് നൂറുകണക്കിനാളുകളാണ് പലായനം ചെയ്തു. തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വരികയും ചെയ്തു. നിലവിൽ യുനൂസ് സർക്കാറാണ് ബംഗ്ലാദേശിൽ ഭരണം നടത്തുന്നത്.

സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്, എ​ക്സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 26 സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ സ​ർ​ക്കാ​ർ നി​​രോ​ധി​ച്ച​തിന് പിന്നാലെ തിങ്കളാഴ്ചയാണ് നേപ്പാളിൽ ‘ജെൻ സി’ പ്ര​ക്ഷോ​ഭം പൊട്ടിപ്പുറപ്പെട്ടത്. പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​ക്ഷോ​ഭ​ക​ർ​ക്കു​ നേ​രെ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും റ​ബ​ർ ബു​ള്ള​റ്റും പ്ര​യോ​ഗി​ച്ചു. ‘ജെ​ൻസി ’ എ​ന്ന ബാ​ന​റി​ൽ തെ​രു​വി​ലി​റ​ങ്ങി​യ യൂ​നി​ഫോ​മി​ലു​ള്ള സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള പ്ര​ക്ഷോ​ഭ​ക​രെ നേ​രി​ടാ​ൻ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു. ഉ​ച്ച മു​ത​ൽ രാ​ത്രി 10 വ​രെ പാ​ർ​ല​മെ​ന്റ് പ​രി​സ​രം ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ഫ്യൂവും പ്ര​ഖ്യാ​പി​ച്ചിരുന്നു.

പാ​ർ​ല​മെ​ന്റി​ന് സ​മീ​പം പ്ര​ഖ്യാ​പി​ച്ച ക​ർ​ഫ്യൂ പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ഓ​ഫി​സു​ക​ളും വ​സ​തി​ക​ളും സ്ഥി​തി ചെ​യ്യു​ന്ന കാ​ഠ്മ​ണ്ഡു​വി​ലെ സിം​ഗ ദ​ർ​ബാ​ർ പ്ര​ദേ​ശ​ത്തേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​​ന്റെ ​ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ ബി​രാ​ത്ന​ഗ​ർ, ഭ​ര​ത്പൂ​ർ, ലോ​ക​ത്തെ 10-ാമ​ത്തെ ഉ​യ​രം​കൂ​ടി​യ പ​ർ​വ​ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലെ അ​ന്ന​പൂ​ർ​ണ പ​ർ​വ​ത​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ പൊ​ഖാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി.

Tags:    
News Summary - "Look What's Happening In Neighbouring Nations": Top Court's Nepal Mention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.