തിരുവനന്തപുരം: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി കേരളം. 14 വയസ്സിന് മുകളിലുള്ള 99 ശതമാനത്തിലധികം പേരും ഡിജിറ്റൽ ഉപയോഗത്തിന്റെ പ്രാഥമിക അറിവുകൾ നേടി. പ്രഖ്യാപനം 21ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും.
83,45,879 കുടുംബങ്ങളിലായി 1,50,82,536 ആളുകളെ ഉൾപ്പെടുത്തി സർവേ നടത്തി 21,88,398 പേരെ പഠിതാക്കളായി കണ്ടെത്തിയാണ് 2022ൽ ‘ഡിജി കേരളം’ പദ്ധതിക്ക് തുടക്കമിട്ടത്. ഇവരിൽ 21,87,966 പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി. അവരിൽ 21,87,667 പേർ മൂല്യനിർണയത്തിൽ വിജയിച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.
99.98 ആണ് വിജയ ശതമാനം. സർവേയിലൂടെ കണ്ടെത്തിയ പഠിതാക്കളിൽ 90 വയസ്സിന് മുകളിൽ പ്രായമുള്ള 15,223 പേരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.