എല്ലാവരും നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് വോട്ട് ചോദിക്കുന്നത്. മണ്ഡലത്തിന് പുറത്തുള്ളവരാണ് സ്വരാജിന് മുന്‍കൂര്‍ വോട്ട് കൊടുക്കുന്നത് - പോസ്റ്റര്വോട്ട്. അതും സ്വരാജിന്റെ നാട്ടില്‍ ജനിക്കാന്‍ സാധിക്കാത്തതിലെ കുറ്റബോധത്തോടെ. പോസ്റ്റല്‍ വോട്ടിന്റെ കൂട്ടത്തില്‍ ഈ പോസ്റ്റര്‍ വോട്ടുകളും എണ്ണുന്നുണ്ടോ എന്ന് നോക്കേണ്ടത് ഇനി ഷൗക്കത്തിന്റെയും അന്‍വറിന്റേയും ഏജന്റുമാരാണ്.