Obituary
മംഗലംഡാം: ചുരക്കോട് പരേതനായ ചാമിയുടെ ഭാര്യ ചെല്ല (90) നിര്യാതയായി. മക്കൾ: രാജമണി, വേലായുധൻ, സുന്ദരൻ, ദേവു, പരേതയായ മീനാക്ഷി. മരുമക്കൾ: അമ്മാളു, ദേവി, കുഞ്ചു, ഗോപാലൻ, മാധവൻ.
പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം ഗീതാഭവൻ (മലമലക്കളം) രമണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: പത്മിനി, പത്മനാഭൻ, സതീഷ് കുമാർ, പരേതരായ ശശികുമാർ, സുരേഷ് കുമാർ. മരുമക്കൾ: മുരളീധരൻ, സൗമിനി, ശൈലജ, സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.
എലവഞ്ചേരി: പെരുങ്ങോട്ടുകാവ്, കാവുങ്ങൽ വീട്ടിൽ കുഞ്ഞുണ്ണിയുടെ ഭാര്യ രുഗ്മിണി (56) നിര്യാതയായി. മക്കൾ: പ്രജിത, പ്രകാശൻ, മണികണ്ഠൻ. മരുമക്കൾ: ബാബു, അജിത, മഞ്ജുള.
പുലാപ്പറ്റ: കൂട്ടലവാരിയം മണികണ്ഠൻ (ബാബു-54) നിര്യാതനായി. പിതാവ്: പരേതനായ രാമചന്ദ്ര വാരിയർ. മാതാവ്: ചന്ദ്രിക. ഭാര്യ: രജനി. മക്കൾ: ശ്രീവിദ്യ, ശ്രീശങ്കർ.
വടക്കാഞ്ചേരി: മുള്ളൂർക്കര വാഴക്കോട് മഹല്ല് ഖത്തീബ് പള്ളിയിൽ നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. അഞ്ചു വർഷമായി വാഴക്കോട് മഹല്ല് ജുമാമസ്ജിദിൽ ഖത്തീബായി സേവനം ചെയ്യുന്ന കൊട്ടാരത്തോടി ഞൗളങ്ങാട് അബ്ദുസ്സമദ് സഖാഫിയാണ് (44) ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.45ന് അസർ നമസ്കാരത്തിന് മുമ്പുള്ള സുന്നത്ത് നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. കൊട്ടാരത്തോടി ഞൗളങ്ങാട് അബ്ദുല്ലയുടെ മകനാണ്. ഇദ്ദേഹത്തിെൻറ േജ്യഷ്ഠൻ രണ്ടുമാസം മുമ്പ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തിരുവേഗപ്പുറ സ്വദേശിയായ ഇദ്ദേഹം പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂർ മരുതൂരിലാണ് താമസിക്കുന്നത്. ഭാര്യ: ഉമ്മുകുൽസു. മക്കൾ: അബ്ദുല്ല മിദ്ലാജ്, മുഹമ്മദ് മിൻഹാജ്.
പുതുക്കോട്: ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി ഷിബു (37) ജോലിക്കിടയിൽ ഹൃദയാഘാതം മൂലം മരിച്ചു. ജോലിക്കിടയിൽ അസ്വസ്ഥത തോന്നിയ ഷിബുവിനെ അടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷീന. മക്കൾ: ശ്രീനിധി, ശ്രീനന്ദ. പിതാവ്: സുന്ദരൻ. മാതാവ്: കുമാരി.
കോട്ടായി: വിഷം ഉള്ളിൽചെന്ന് ചികിത്സയിലിരുന്ന യുവതി സ്വകാര്യ ആശുപത്രിയിൽ മരിച്ചു. കോട്ടായി ഓടനൂർ കോലാക്കളം ഇളയത്തൊടി വീട്ടിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ വിജയെൻറ മകൾ സൽഹിത (27) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് വിഷം അകത്തു ചെന്ന് അവശനിലയിൽ കണ്ടത്. ബിരുദാനന്തര ബിരുദധാരിയാണ്. മാതാവ്: സത്യഭാമ. സഹോദരങ്ങൾ: സവിത, ശ്വാത.
ആലത്തൂർ: ലോറിയിൽ ബൈക്കിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. എരിമയൂർ തോട്ടു പാലം നൂലിടാംപാറ കൊക്കർണി വീട്ടിൽ നൂർ മുഹമ്മദിെൻറ മകൻ അബ്ബാസാണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പം സഞ്ചരിച്ച അബ്ബാസിെൻറ പിതൃസഹോദരെൻറ മകൻ മുഹമ്മദ് റാഫിയെ (22) പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ എരിമയൂർ മേൽപാലത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയുടെ വശത്ത് തട്ടി അടിയിലേക്ക് മറിയുകയായിരുന്നു. അബ്ബാസാണ് ബൈക്ക് ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഈ സമയം അതുവഴി പോയിരുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് സ്ഥലത്തിറങ്ങി അപകടവിവരം പൊലീസിനെ അറിയിച്ചത്. ജമീലയാണ് മരിച്ച അബ്ബാസിെൻറ മാതാവ്. സഹോദരി: സബീന.
വടക്കഞ്ചേരി: മണപ്പാടം കണ്ണംകുളപ്പാടം വീട്ടിൽ കുമാരൻ (54) നിര്യാതനായി. പി.ഡബ്ല്യു.ഡി കോണ്ട്രാക്ടറാണ്. ഭാര്യ: സുഭദ്ര. മക്കൾ: വിഷ്ണുദാസ്, വിപിൻദാസ്.
വടക്കഞ്ചേരി: കിഴക്കഞ്ചേരി പനംകറ്റി അറയ്ക്കപ്പറമ്പിൽ വീട്ടിൽ പരേതനായ ഗീവർഗീസിെൻറ ഭാര്യ ചെറിച്ചിയാമ്മ (കൊച്ചമ്മ -85) നിര്യാതയായി. മകൻ: രാജു. മരുമകൾ: ഷൈമോൾ. സംസ്കാരം ശനിയാഴ്ച 11ന് വാൽക്കുളമ്പ് മാർ ഗ്രിഗോറിയോസ് കാതോലിക്കേറ്റ് സെൻററിൽ.
ഷൊർണൂർ: മഞ്ഞക്കാട് റിങ് റോഡ് കോണിക്കൽ ലക്ഷ്മി (91) നിര്യാതയായി. പരേതനായ നാരായണെൻറ ഭാര്യയാണ്. മകൻ: പരേതനായ ജയചന്ദ്രൻ. മരുമകൾ: സുനന്ദ.
പത്തിരിപ്പാല: മണ്ണൂർ നെല്ലിക്കാട് വീട്ടിൽ ചന്ദ്രൻ വെളിച്ചപ്പാട് (68) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഓമന, രമേഷ്, സുരേഷ്, രാജേഷ്. മരുമക്കൾ: കുട്ടൻ, സ്മിത, ശ്യാമള, സുകന്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.