മൺചട്ടി ത​ന്നെ വേണം, ബീഫും ചേനയും വറുത്തരച്ച തീയൽ ഉണ്ടാക്കാൻ

ചേരുവകൾ:

  • ബീഫ് -കാൽ കിലോ
  • ചേന -ഒരിഞ്ചു കഷണത്തിൽ നീളത്തിൽ അരിഞ്ഞത് അര കപ്പ്, ചെറിയ ഉള്ളി -15 എണ്ണം കനം കുറച്ച്, നീളത്തിൽ അരിഞ്ഞത്
  • വെളുത്തുള്ളി -6 അല്ലി
  • ഇഞ്ചി -ഒരു ചെറിയ കഷണം
  • പച്ചമുളക് -4 എണ്ണം നീളത്തിൽ അരിഞ്ഞത്
  • തക്കാളി -ചെറുത് ഒന്ന്​
  • പുളി -ചെറിയ നെല്ലിക്ക വലുപ്പത്തിൽ
  • മുളകുപൊടി -അര ടീസ്പൂൺ
  • മല്ലിപ്പൊടി -1 ടീസ്പൂൺ
  • മഞ്ഞൾ​പൊടി -കാൽ ടീസ്പൂൺ
  • തേങ്ങ ചിരകിയത് -അര മുറി
  • ഉലുവ പൊടിച്ചത് -2 നുള്ള്
  • ഉപ്പ് -ആവശ്യത്തിന്
  • വെളിച്ചെണ്ണ -3 ടീസ്പൂൺ
  • വറവ്​ -കടുക്, കറിവേപ്പില, ഉണക്കമുളക്

തയാറാക്കേണ്ടവിധം:

വൃത്തിയാക്കിയ ബീഫ് ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വേവിക്കുക. ചേന കുറച്ച് വെള്ളത്തിൽ ഉപ്പുചേർത്ത് വേവിക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ഇട്ട് നന്നായി വഴറ്റുക.

തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക. തേങ്ങ വറുക്കുക. നന്നായി ബ്രൗൺ നിറം ആയതിന് ശേഷം ഇതിലേക്ക് യഥാക്രമം മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക. നന്നായി പച്ചമണം മാറിക്കഴിയുമ്പോൾ ഇത് പുളിയും ചേർത്ത് അരച്ചെടുക്കാം.

വഴറ്റി​വെച്ചിരിക്കുന്ന ചെറിയ ഉള്ളി മിശ്രിതത്തിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീഫ്, ചേന എന്നിവ ചേർക്കുക. അതിലേക്ക് അരച്ചു​വെച്ചിരിക്കുന്ന തേങ്ങ ചേർക്കുക. ബീഫ് വേവിച്ച വെള്ളവും ചേർക്കാം. നന്നായി തിളച്ച് എണ്ണ തെളിയുമ്പോൾ ഉലുവപ്പൊടിയും ചേർത്ത് വാങ്ങി​വെക്കാം.

Tags:    
News Summary - How to make Beef-Chena Varutharacha Theeyal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.