ഈ ചൂടുകാലത്തു തണുത്തത് കഴിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ. അതും വീട്ടിലുള്ള ചേരുവകൾ വെച്ച് കൊണ്ട്. മാമ്പഴ സീസൺ ആയതു കൊണ്ടു തന്നെ മാമ്പഴം കിട്ടാനും കുഴപ്പമില്ല.
മാങ്ങ തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് മാമ്പഴ കഷ്ണങ്ങൾ, ഒന്നേകാൽ കപ്പ് പാൽ,പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്കു ഒഴിച്ച് കൊടുക്കാം. ഒരു ചെറിയ ബൗളിൽ കാൽ കപ്പ് കോൺഫ്ലോർ എടുക്കുക.
ഇതിലേക്ക് കാൽ കപ്പ് പാലും ചേർത്ത് മിക്സ് ചെയ്തു വയ്ക്കണം. ഇനി മാമ്പഴ അടിച്ചത് വേവിക്കാൻ വയ്ക്കാം. ഇളക്കി കൊടുക്കാൻ മറക്കരുത്. മാങ്ങ മിക്സ് ഒന്ന് തിളച്ചു വന്നാൽ തീ നന്നായി താഴ്ത്തി വെച്ച ശേഷം കോൺഫ്ലോർ മിക്സ് മാങ്ങയിലേക്കു ചേർത്ത് നന്നായി ഇളക്കുക. കോൺഫ്ലോർ മാങ്ങയുമായി യോജിച്ച് തിളച്ചു വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം.
ഇനി പുഡ്ഡിങ് സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. പുഡ്ഡിങ് ചൂടാറി വന്നാൽ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കാം. ഒരു മണിക്കൂർ കഴിഞ്ഞാൽ പുഡ്ഡിങ് എടുത്ത് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.