കനത്തചൂടിൽ അൽപം തണുത്തത് കഴിച്ചാൽ കിട്ടുന്ന ആശ്വാസം ചെറുതല്ല. അതിന് മികച്ചതാണ് ജ്യൂസുകളും പാനീയങ്ങളും. രുചിയേറും ‘മാംഗോ മസ്താനി’യാകട്ടെ ഇന്ന്
1. പഴുത്ത മാമ്പഴം (ചെറുതായി മുറിച്ചത്) - ഒന്നരകപ്പ്
2. പഞ്ചസാര - 2 ടേബിള്‍സ്പൂൺ
3. പാല് - 3/4 കപ്പ് (തണുത്തത്)
4. വാനില ഐസ്ക്രീം - 2-3 സ്കൂപ്പ്
5. ബദാം, പിസ്ത - 3 ടേബിള്‍സ്പൂൺ (അരിഞ്ഞത്)
6. ടൂട്ടി ഫ്രൂട്ടി - 2 ടേബിള്‍സ്പൂൺ
7. ചെറി - അലങ്കരിക്കാനായി
8. ഐസ് ക്യൂബ്സ് - 6-8
1. ഒരു കപ്പ് മാമ്പഴവും 2 ടേബിള്‍സ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. അതിൽ തണുത്ത പാലും ഐസ് ക്യൂബുകളും ചേർത്ത് വീണ്ടും അടിച്ചെടുക്കുക.
2. ഇത് 2-3 ഗ്ലാസുകളിൽ 3/4ഭാഗം വരെ ഒഴിച്ച്, അതിനു മുകളിൽ ഐസ്ക്രീം സ്കൂപ്പ് ചേർക്കുക.
3. മുകളിൽ ശേഷിച്ച മാമ്പഴവും അരിഞ്ഞ ബദാം, പിസ്ത, ടുട്ടി ഫ്രൂട്ടിയും ചേർക്കുക. മുകളിൽ ചെറിവെച്ച് അലങ്കരിച്ച് ഉടൻ സെർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.