മാംഗോ കോക്കോനറ്റ് സ്മൂത്തി
ജ്യൂസിനേക്കാൾ ഹെവി ആയതാണ് സ്മൂത്തി. അതുകൊണ്ടു തന്നെ പലരും ഇതിനെ ഒരു നേരത്തെ ആഹാരമായി കണക്കാക്കാറുണ്ട്. സ്മൂത്തികൾ പല തരമുണ്ട്. മാമ്പഴ സീസണിന് പറ്റിയ ഒരു സ്മൂത്തിയാണ് ഇന്ന്.
മാമ്പഴം, നാളികേര പാൽ, തേൻ, ഏലക്കായ പൊടി എന്നിവ ഒരു മിക്സിയുടെ ജാറിൽ എടുക്കുക. നന്നായി അടിച്ചെടുക്കുക. മധുരം ആവശ്യമെങ്കിൽ അതിനനുസരിച്ചു തേൻ കൂട്ടാം.
സ്മൂത്തി ഗ്ലാസ്സുകളിൽ ഒഴിച്ച്, മുകളിൽ അല്പം നാളികേരം ചീകിയത് ബട്ടറിൽ ഫ്രൈ ആക്കി വിതറി അലങ്കരിക്കാം. തണുപ്പിച്ച് കുടിക്കാൻ ഏറ്റവും രുചികരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.