കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് പുതിയ സംരംഭമായ 'ലുലു ഡെയ്‌ലി ഫ്രഷ്' കുവൈത്തിലെ ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ടുണിസ് സ്ട്രീറ്റിലെ അൽ ബഹർ സെന്റലാണ് പുതിയ സ്റ്റോർ. കുവൈത്തിലെ ആദ്യത്തെ ലുലു ഡെയ്‌ലി ഫ്രഷ് സ്റ്റോറുകളിൽ ഒന്നാണിത്. രാജ്യത്തെ 17-ാമത്തെ ലുലു ഔട്ട്‌ലെറ്റുമാണ് ഹവല്ലി ടുണിസ് സ്ട്രീറ്റിലെത്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറകടറുമായ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ ഫഹദ് അബ്ദുൽറഹ്മാൻ അൽ ബഹർ (വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടർ), അബ്‌ദുറഹ്മാൻ മുഹമ്മദ് അൽ ബഹർ (പാർട്‌നർ കമ്പനി ഡബ്ലിയു.എൽ.എൽ), ആദിൽ അലി അൽ ബഹർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ലുലു കുവൈത്ത് ഡയറക്ടർ കെ.എസ്. ശ്രീജിത്ത്, ലുലു കുവൈത്ത് റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ, മറ്റ് മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
4,700 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വിശാലമായ സൗകര്യങ്ങളോടെയാണ് ലുലു ഡെയ്‌ലി ഫ്രഷ്. ഹവല്ലിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായുള്ള പുതിയ ഉൽപ്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, ശീതീകരിച്ച ഇനങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്.
300 വാഹനങ്ങൾക്ക് സൗകര്യപ്രദമായ മൾട്ടി-സ്റ്റോർ പാർക്കിംഗ് സൗകര്യവും സ്റ്റോറിൽ ലഭ്യമാണ്. ഉദ്ഘാടന ഭാഗമായി ഉപഭോക്താക്കൾക്ക് സെപ്റ്റംബർ ആറു വരെ എക്‌സ്‌ക്ലൂസീവ് ഓഫറുകൾ ലഭിക്കും.
കുവൈത്തിലെ സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സാൽമിയ, ജാബിർ അൽ അഹമ്മദ്, സബാഹ് അൽ സാലിം, ഹിസ്സ അൽ മുബാറക്, അൽ മുത്‌ല സിറ്റി എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകൾ ഉടൻ ആരംഭിക്കുമെന്നും ലുലു ഹൈപ്പർമാർക്കറ്റ് അറിയിച്ചു.
ഓണം ഒരുമയുടെ ആഘോഷം –എം.എ. യൂസുഫലി
കുവൈത്ത് സിറ്റി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി. ലോകത്തെ എല്ലാ മലയാളികളും സന്തോഷത്തോടെ ഓണം ആഘോഷിക്കുന്ന ദിവസങ്ങളാണിതെന്നും എല്ലാവർക്കും ഓണാശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. ഗൾഫിൽ ഓണം ഒരുമയുടെ ആഘോഷമാണ്. എല്ലാവരും ഒരുമിച്ചിരുന്ന് ആരോഗ്യകരമായി ഈ ആഘോഷത്തിൽ പങ്കുകൊള്ളുന്നു. എല്ലാ അസോസിയേഷനുകളും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഓണം കേരളത്തിന്റെ മാത്രം ആഘോഷമല്ലെന്നും ഇന്ത്യയുടെ ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.