Obituary
പട്ടാമ്പി: പെരുമുടിയൂർ പുതിയ ഗേറ്റ് പൂഞ്ചേരി ഹംസ (68) നിര്യാതനായി. മക്കൾ: മുസ്തഫ, മിസ് രിയ, ഹാജറ, മൈമൂന, ഇസ്മായിൽ, ബഷീർ, സുബൈദ. മരുമക്കൾ: കദീജ, മുസ്തഫ, മുസ്തഫ, അബ്ദുല്ല, ഫഹ്മി, സൽമാൻ.
ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതക്കുരുക്ക് തീർത്ത ദുരിതത്തിൽ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. വാണിയംകുളം തൃക്കങ്ങോട് മലമ്പള്ളയിൽ സന്ധ്യ (36) ആണ് സ്വകാര്യ ബസിന്റെ ചക്രങ്ങൾക്കടിയിൽ ചതഞ്ഞു മരിച്ചത്.പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിനു സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് രാജേഷിന് പരിക്കേറ്റു. ദമ്പതികൾ സഞ്ചരിച്ച ബൈക്കിന് പിറകിൽ വന്ന സ്വകാര്യ ബസ് ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ ഇടിച്ചാണ് അപകടം. നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ സന്ധ്യയുടെ ശരീരത്തിൽ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ സന്ധ്യ മരിച്ചു. കാലിന് പരിക്കേറ്റ നിലയിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച രാജേഷിനെ വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ധ്യയുടെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതക്കുരുക്ക് തീർത്ത ദുരിതത്തിൽ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. വാണിയംകുളം തൃക്കങ്ങോട് മലമ്പള്ളയിൽ സന്ധ്യ (36) ആണ് സ്വകാര്യ ബസിന്റെ ചക്രങ്ങൾക്കടിയിൽ ചതഞ്ഞു മരിച്ചത്.
പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിനു സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് രാജേഷിന് പരിക്കേറ്റു. ദമ്പതികൾ സഞ്ചരിച്ച ബൈക്കിന് പിറകിൽ വന്ന സ്വകാര്യ ബസ് ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ ഇടിച്ചാണ് അപകടം. നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ സന്ധ്യയുടെ ശരീരത്തിൽ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ സന്ധ്യ മരിച്ചു.
കാലിന് പരിക്കേറ്റ നിലയിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച രാജേഷിനെ വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ധ്യയുടെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് നവാസ് (21) ആണ് മരിച്ചത്. കഴിഞ്ഞ 22ന് ദേശീയപാതയിൽ ഇരട്ടക്കുളത്ത് ബൈക്കിൽ കാറിടിച്ചാണ് അപകടം സംഭവിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. പിതാവ്: അബ്ദുൽ ബുഹാരി. മാതാവ്: ഐസുമ്മ. സഹോദരങ്ങൾ: റഹ്മാൻ, റജീബ്.
കൊല്ലങ്കോട്: കണ്ണാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മുതലമട ഏരിപ്പാടം അക്ഷയ് നിവാസിൽ ബാബുവിന്റെ മകൻ അക്ഷയ് (20)ആണ് മരിച്ചത്. കണ്ണാടി മമ്പറത്തിനടുത്ത് ശനിയാഴ്ച രാവിലെ 11നാണ് അപകടം. പാലക്കാട് ഭാഗത്തുനിന്ന് കൊല്ലങ്കോട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും പാലക്കാട് ഭാഗത്തേക്കു വരുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അക്ഷയിന്റെ മാതാവ്: ഗിരിജകുമാരി. സഹോദരൻ: ആകാശ്.
കൊല്ലങ്കോട്: കണ്ണാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മുതലമട ഏരിപ്പാടം അക്ഷയ് നിവാസിൽ ബാബുവിന്റെ മകൻ അക്ഷയ് (20)ആണ് മരിച്ചത്. കണ്ണാടി മമ്പറത്തിനടുത്ത് ശനിയാഴ്ച രാവിലെ 11നാണ് അപകടം. പാലക്കാട് ഭാഗത്തുനിന്ന് കൊല്ലങ്കോട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും പാലക്കാട് ഭാഗത്തേക്കു വരുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അക്ഷയിന്റെ മാതാവ്: ഗിരിജകുമാരി. സഹോദരൻ: ആകാശ്.
ആലത്തൂർ: നെല്ലിയാംകുന്നം മണ്ണയംകാട് വീട്ടിൽ പരേതനായ മുരുകപ്പന്റെ മകൾ വെള്ളച്ചി (69) നിര്യാതയായി. മാതാവ്: പരേതയായ രക്കമ്മ. സഹോദരങ്ങൾ: കുട്ടപ്പൻ, കുട്ടികൃഷ്ണൻ, കുമാരി, പരേതരായ രാജൻ, ഗോപാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
കൂറ്റനാട്: ഞാങ്ങാട്ടിരി മുക്കാരത്തികാവ് കാറൊളി മോഹനന് (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്: വൃന്ദ, വിഷ്ണു.
പത്തിരിപ്പാല: മങ്കര കോട്ടയിൽ വീട്ടിൽ പരേതയായ കണ്ണിയുടെ മകൾ വള്ളി (72) നിര്യാതയായി. സഹോദരങ്ങൾ: രാമൻ, വെള്ള, ചിന്നൻ, പരേതരായ നായടി.
കാരാകുർശ്ശി: ആനവരമ്പ് പുത്തിരുത്ത് മുടുക്കയിൽ രാമചന്ദ്രൻ (87) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുധ (അധ്യാപിക, ജി.എച്ച്.എസ്.എസ് കാരാകുർശ്ശി), ശോഭന. മരുമക്കൾ: ശ്രീനിവാസൻ, മണികണ്ഠൻ.
പട്ടാമ്പി: മലബാർ കോളനിയിൽ പരേതനായ ആലിക്കൽ ഹുസൈന്റെ ഭാര്യ പാത്തുമ്മക്കുട്ടി (76) നിര്യാതയായി. മക്കൾ: ഹസീന, ഷാജിത, റംലത്ത്, നൗഷാദ്. മരുമക്കൾ: അബൂബക്കർ (മോനു), അബൂബക്കർ, മജീദ്, സമീറ.
തോണിപ്പാടം: പത്തനാപുരം പുഴയോരം വീട്ടിൽ പരേതനായ തങ്ങൾ കുട്ടിയുടെ ഭാര്യ ആയിഷ ഉമ്മ (83) നിര്യാതയായി. മക്കൾ: യാക്കൂബ്, ഷക്കീന, മീരാൻകുട്ടി. മരുമക്കൾ: ഹസീന, യൂസഫ്, റസിയ.
ആലത്തൂർ: തെന്നിലാപുരം ചീനിക്കോട് കളത്തിൽ വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ മകൻ സുഭാഷ് (39) നിര്യാതനായി. മാതാവ്: ശാരദ. ഭാര്യ: പ്രിൻസി. മക്കൾ: ശിവാത്മിക, സൃഷ്ടിക. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പട്ടാമ്പി: വല്ലപ്പുഴ ചെമ്മൻകുഴി കൊടിഞ്ഞിപള്ളിക്കൽ മുഹമ്മദ്കോയ തങ്ങൾ (80) നിര്യാതനായി. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന പരേതനായ കെ.പി.സി. തങ്ങളുടെ സഹോദരനാണ്. ഭാര്യമാർ: പരേതരായ പൂക്കുഞ്ഞി ബീവി, ആയിഷ ബീവി. മക്കൾ: മുസ്തഫ തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ ഹുദവി (ദാറുന്നജാത്ത് വല്ലപ്പുഴ), ശറഫുദ്ദീൻ തങ്ങൾ, ഹഫ്സത്ത് ബീവി. മരുമക്കൾ: കോയക്കുട്ടി തങ്ങൾ അമ്മിനിക്കാട്, നുസൈബ ബീവി കരിപ്പോൾ, സുമയ്യ ബീവി കഞ്ഞിപ്പുര, ഉമ്മു ജമീല ബീവി ഇയ്യാട്.