ചേരുവകൾ:
1. അനാർ ജ്യൂസ് -രണ്ടു കപ്പ് (കുരു അടിക്കാതെ ക്രഷ് ചെയ്തെടുത്തത്)
2. റോസ് വാട്ടർ -രണ്ടു ടേബിൾ സ്പൂൺ
3. പഞ്ചസാര -ഒന്നര കപ്പ് (സ്വാദനുസരണം)
4. ഗ്രാമ്പു -2-3 എണ്ണം
5. കറുവപ്പട്ട -ഒരു ചെറിയ കഷണം
6. നാരങ്ങാനീര് -ഒരു ടീസ്പൂൺ
7. വെള്ളം -4-5 കപ്പ്
തയാറാക്കുന്ന വിധം:
1. ഒരു പാത്രത്തിൽ പഞ്ചസാര, ഗ്രാമ്പു, കറുവപ്പട്ട എന്നിവ രണ്ടുകപ്പ് വെള്ളത്തിൽ ചേർക്കാം.
2. പഞ്ചസാര ഉരുകിത്തീരുന്നതുവരെ തിളപ്പിക്കുക. പിന്നീട് 10-15 മിനിറ്റ് ചെറിയ ചൂടിൽ ഇട്ടുവെച്ച് തിളപ്പിക്കാം.
3. തീയിൽനിന്ന് എടുത്ത് ഗ്രാമ്പൂവും കറുവപ്പട്ടയും അരിച്ചു നീക്കംചെയ്യാം.
4. അനാർ ജ്യൂസ്, റോസ് വാട്ടർ, നാരങ്ങാനീര് എന്നിവ ചേർക്കുക.
5. നന്നായി കലക്കി യോജിപ്പിക്കാം.
6. ബാക്കിയുള്ള 2-3 കപ്പ് തണുത്ത വെള്ളം ചേർത്ത് കുറഞ്ഞത് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽവെച്ച് തണുപ്പിക്കാം.
7. ഗ്ലാസിൽ ഐസ് ക്യൂബുകളിട്ട് മുകളിലായി പുതിനയിലയോ റോസ് പാച്ചുകളോ ചേർത്ത് അലങ്കരിച്ച് സെർവ് ചെയ്യാം.
അനാറിന് പകരം മൾബെറി, ചെറി തുടങ്ങിയവയുടെ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. റോസ് വാട്ടർ, ഒട്ടോമൻ ഷർബത്തിൽ പ്രധാന ഘടകമാണ്. ഭക്ഷ്യയോഗ്യമായത് ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.