അരിമ്പൂർ: തൃശൂർ അതിരൂപത എഫ്.സി.സി പ്രൊവിൻഷ്യനിലെ മനക്കൊടി വിമലമാതാ കോന്വന്റിലെ അംഗവും അധ്യാപികയുമായിരുന്ന സിസ്റ്റർ ഫീന ജോസഫ് (ഫ്ലോറി, 65) നിര്യാതയായി.
മേരി റാണി കോൺവൻറ് അമല നഗർ, ലിസി ഗുരുവായൂർ, ലൂർദ് മാത ചേർപ്പ്, സെന്റ് കിസീറ്റോ സെമിനാരി, ആഫ്രിക്ക, എൽ.എഫ്. മമ്മിയൂർ, വിജയമാതാ പൊന്നാനി, നസ്രത്ത് കോൺവൻറ്, മമ്മിയൂർ, സാന്താ ക്ലാര പുതുച്ചേരി തുടങ്ങിയയിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചിറ്റാട്ടുകര പുലിക്കോട്ടിൽ ചിമ്മൻ പരേതനായ ജോസഫിന്റെയും തങ്കമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ലീന പോളി (റിട്ട. പ്രിൻസിപ്പൽ, വി.എച്ച്.എസ്.ഇ അയ്യന്തോൾ), ആലിസ് ജോസ് കൊള്ളന്നൂർ, ചാർളി (റിട്ട. ഇൻകം ടാക്സ് ഇൻസ്പെക്ടർ), സിസ്റ്റർ ബീന, പോൾ (ബിസിനസ്), ഫാ. ഡേവിസ് പുലിക്കോട്ടിൽ (വികാരി ഇൻഫന്റ് ജീസസ് ചർച്ച്, ചൂണ്ടൽ), ആന്റണി (റിട്ട. സി.എസ്.ബി ഉദ്യോഗസ്ഥൻ), സിസ്റ്റർ ആൽഫി, വർഗീസ് (ഓറിയന്റൽ ഇൻഷുറൻസ്), പയസ് (സൗദി), ലിയോ (ബിസിനസ്), പരേതയായ കൊച്ചുറാണി ജോസ് ഞാറക്കൽ.