ഗൂഡല്ലൂർ: അമ്പലമൂല പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച കന്യാകുമാരി വൈകല്ലൂർ സ്വദേശി സഹദേവൻ തമ്പി (തമ്പി മാസ്റ്റർ- 87) നിര്യാതനായി. ചേരമ്പാടി, അമ്പലമൂല, അമ്പലവയൽ പ്രൈമറി സ്കൂളുകളിൽ അധ്യാപകനായിരുന്നു. മികച്ച അധ്യാപകനുള്ള ഡോ. രാധാകൃഷ്ണൻ അവാർഡ് ജേതാവാണ്. വാളാട്ടു മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി സെക്രട്ടറി, മൂന്നനാട് ഗ്രാമ വികസന സമിതി സെക്രട്ടറി, അമ്പലമൂല അയ്യപ്പ ക്ഷേത്ര സമിതി പ്രസിഡന്റ്, പന്തല്ലൂർ താലൂക്ക് വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: സുലോചന. മക്കൾ: ജയദേവ് (ടാക്സ് ഫിനാൻസ് കൺസൽട്ടന്റ്, മലപ്പുറം), ഗിരീഷ് ദേവ് (സ്റ്റാർ ട്രാക്ക് കമ്യൂണിക്കേഷൻസ് എരുമാട്), സലിൽ ദേവ് (സ്വകാര്യ കമ്പനി പി.ആർ.ഒ കോയമ്പത്തൂർ).
മരുമക്കൾ: ശ്രീജ (അധ്യാപിക നിലമ്പൂർ), രജിത (എരുമാട് സഹകരണ സൊസൈറ്റി മുൻ അംഗം), ഡോ. മഞ്ജുള ദേവി (പ്രഫ. ശ്രീരാമകൃഷ്ണ മെഡിക്കൽ കോളജ് കോയമ്പത്തൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.