ചേർത്തല: വയലാർ സമര സേനാനി വയലാർ വരേകാട് കുറുന്തോടത്ത് വാസു (93) നിര്യാതനായി. പട്ടാളത്തോട് ഏറ്റുമുട്ടുമ്പോൾ വാസുവിെൻറ കൈക്കും പിൻഭാഗത്തും വെടിയേറ്റിരുന്നു. കൈയിലേറ്റ വെടിയുണ്ട നീക്കിയത് പതിറ്റാണ്ടുകൾക്കുശേഷമാണ്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സരസമ്മ, സുപ്രഭ, സുഭദ്ര, ശോഭന, സതീശൻ. മരുമക്കൾ: സ്മിത, അശോകൻ, ധനഞ്ജയൻ, പരേതരായ കൃഷ്ണൻ, രവീന്ദ്രൻ. എ.എം. ആരിഫ് എം.പി, മുൻമന്ത്രി പി.തിലോത്തമൻ, ടി.ജെ. ആഞ്ചലോസ്, പി.കെ. സാബു, എൻ.പി. ഷിബു, എൻ.എസ്. ശിവപ്രസാദ്, എം.സി. സിദ്ധാർഥൻ, എസ്.വി. ബാബു, കവിത ഷാജി, ടി.ടി. ജിസ്മോൻ തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.