തിരുവനന്തപുരം: പട്ടം പ്ലാമൂട് മാളിയേക്കലിൽ ജോർജ് സഖറിയയുടെയും അന്നമ്മ ജോർജിന്റെയും മകൻ ജോർജ് സുകു സഖറിയ (83- റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, എംപ്ലോയ്മെന്റ്) നിര്യാതനായി. ഭാര്യ: ഇലത്തൂർ പുത്തൻവീട്ടിൽ കുടുംബാംഗം അച്ചാമ്മ സഖറിയ (റിട്ട. പ്രിൻസിപ്പൽ, സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ). മക്കൾ: ഡോ. സുദീപ്ത അന്ന സഖറിയ (യു.കെ), സുമോദ് ജോർജ് സഖറിയ (യു.കെ), സൂരജ് തോമസ് സഖറിയ (ഡി.ജി.എം, ഐ.ഡി.ബി.ഐ, മുംബൈ). മരുമക്കൾ: ഡോ. ജീത്ത് ഐസക് ജേക്കബ് (യു.കെ), മിഷ്ഠ ജോർജ്(യു.കെ), സൂസൻ ജോർജ് (മുംബൈ). ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 7.30 ന് വീട്ടിലെത്തിക്കും. സംസ്കാരം 11.30 ന് പാറ്റൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ.