ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പുത്തൻതറയിൽ പി.കെ. രാജപ്പൻ (89) നിര്യാതനായി. കണ്ടമംഗലം ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ, എയ്ഡഡ് പ്രൈമറി സഹകരണ സംഘം പ്രസിഡൻറ്, കടക്കരപ്പള്ളി സി.പി.എം ബ്രാഞ്ച് മുൻ സെക്രട്ടറി, എസ്.എൻ.ഡി.പി 552 മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കാഞ്ചനവല്ലി (കണ്ടമംഗലം സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: അനിൽകുമാർ (രാജസ്ഥാൻ), പി.ആർ. രാജേഷ് (അധ്യാപകൻ, കണ്ടമംഗലം എച്ച്.എസ്) മരുമക്കൾ: കുശലമ്മ (ആരോഗ്യവകുപ്പ്, രാജസ്ഥാൻ), സോണിയ ചന്ദ്രൻ (പട്ടണക്കാട് എസ്.സി.യു.വി.എച്ച്.എസ്, അധ്യാപിക).