കായംകുളം: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കൃഷ്ണപുരം കാപ്പിൽ കിഴക്ക് കുറവൻതറയിൽ ഗ്രീൻവ്യൂവിൽ കെ.എസ്. ജോഷ്വ (വാവച്ചൻ -101) നിര്യാതനായി. കോൺഗ്രസ് കൃഷ്ണപുരം മണ്ഡലം ജനറൽ സെക്രട്ടറി, കാപ്പിൽ സർവിസ് സഹകരണ സംഘം, ക്ഷീരസംഘം ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായി രണ്ടാംലോക യുദ്ധത്തിൽ പങ്കെടുത്തു. ഭാര്യ: പരേതയായ കുഞ്ഞുകുഞ്ഞമ്മ. മക്കൾ: ഷേർലി, ഗ്രേസി, ലാലി, സന്തോഷ്, വിൽസൺ. മരുമക്കൾ: തങ്കച്ചൻ, സാം, ബീന, ലത, പരേതനായ രാജൻ. സംസ്കാരം പിന്നീട്.