തൃശൂർ: പൗര്യസ്ത കൽദായ സുറിയാനി സഭ എപ്പിസ്കോപ്പ ഡോ. മാർ യോഹന്നാൻ യോസഫിെൻറ മാതാവും പരേതനായ തേറാട്ടിൽ ചിറക്കേക്കാരൻ ആൻറണിയുടെ ഭാര്യയുമായ സി.ജെ. അന്ന (സിസിലി ടീച്ചർ -84) നിര്യാതയായി. കാൽഡിയൻ സിറിയൻ എൽ.പി സ്കൂൾ പ്രധാനാധ്യാപികയായാണ് വിരമിച്ചത്. സഭ മഹിള സമാജം ജനറൽ സെക്രട്ടറി, സൺഡേ സ്കൂൾ പ്രധാനാധ്യാപിക എന്നീ പദവികൾ വഹിച്ചിരുന്നു. മറ്റ് മക്കൾ: ലിസി, ജെസി, ബാബു (റിട്ട. എ.ജി.എം, സൗത്ത് ഇന്ത്യൻ ബാങ്ക്), ഡോളി, ലുമി, ജോളി, റാല്‍ഫി (കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റൻറ്) സിനി. മരുമക്കൾ: വർഗീസ് ചാലിശ്ശേരി, റീന എലുവത്തിങ്കൽ, ജോർജ് മാളിയേക്കൽ, ജോൺസൺ തോട്ടാൻ, തോമസ് മണ്ണുക്കാടൻ, ജോൺ മണ്ണുത്തി, പരേതനായ ജോണി കോനിക്കര. സംസ്കാരം ബുധനാഴ്ച ൈവകീട്ട് നാലിന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന സെമിത്തേരിയിൽ.