ആലുവ: ഗാസിയാബാദ് ശാന്തിധാം പ്രോവിൻസ് അംഗമായ സിസ്റ്റർ ഫ്ലോറ തെക്കിനിയത്ത് എസ്.ഡി (82) നിര്യാതയായി. തൃശൂർ തെക്കിനിയത്ത് പരേതരായ ഈനാശു-മേരി ദമ്പതികളുടെ മകളാണ്. തൃക്കാക്കര ഭാരതമാത കോളജിൽ ലൈബ്രേറിയനായും ആലുവ നിർമല സ്കൂൾ, സിംല കസാവുളി സെന്റ് തോമസ് ഹൈസ്കൂൾ, ജഗാദിരി, ബിക്കാവാല, ഡൽഹി, ജമ്മു-കശ്മീർ, ഗുംല, ഝാർഖണ്ട്, ഗാസിയാബാദ് എന്നിവിടങ്ങളിൽ അധ്യാപികയായും പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സി. ലിസ്യു എസ്.ഡി (ചിറ്റിലപ്പിള്ളി), ഡിഡു ചാക്കപ്പൻ, മരിയറ്റ ചാക്കോ, പരേതരായ സി. മേരിപിയ സി.എം.സി (തൃശൂർ), സി. അർണാൾഡ സി.എം.സി (വാർധ), ആന്റണി, ഫ്രാൻസിസ്, ജോസഫ്.