കാഞ്ഞിരോട്: കൂടാളി പിരങ്കി ബസാറിൽ ഹസീനാസിൽ താമസിക്കുന്ന കാഞ്ഞിരോട് പള്ളിക്കൽ ചാലിൽ പി.സി. ഹസീന (52) നിര്യാതയായി. പരേതനായ ചീത്തയിൽ സി.പി. മൊയ്തീന്റെയും (വിറ്റ്ക്കോ മദ്രാസ്) പള്ളിക്കൽ ചാൽ മറിയത്തിന്റെയും മകളാണ്.
ഭർത്താവ്: ഷംസുദ്ദീൻ (ജ്യൂസ് ഷോപ്പ്). മക്കൾ: ശംഷീർ (ബംഗളുരു), മുഹമ്മദ്, ഷമീല, ഷംഷീന. മരുമക്കൾ: സജീർ (മാമ്മകുന്ന്), ആഷിഖ് (മുതുകുറ്റി ചക്കരക്കൽ), അമീന (വാരം). സഹോദരങ്ങൾ: പള്ളിക്കൽചാൽ അബ്ദുൽ നസീർ (കൂടാളി), മുഹമ്മദ് നാസിം, നസീമ (ഇരുവരും കാഞ്ഞിരോട്). കബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൂടാളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.