ചെങ്ങന്നൂർ: മാതാവിെൻറ വേർപാട് അറിഞ്ഞ് വീട്ടിലെത്തിയ മൂത്ത മകളും മരിച്ചു. ചെങ്ങന്നൂർ മുളക്കുഴ പുതുപറമ്പിൽ തെക്കേതിൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് റാവുത്തറുടെ ഭാര്യ ഐഷാ ബീവി (98) ബുധനാഴ്ച രാവിലെ 8.30നാണ് മരിച്ചത്. രാവിലെ 11 ഓടെ വിവരമറിെഞ്ഞത്തിയ മൂത്ത മകൾ മാവേലിക്കര മാങ്കാങ്കുഴി വെട്ടിയാർ പള്ളിമുകളിൽ തെക്കേതിൽ പാലവിളയിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ സൈനബ ബീവി (78) വീട്ടുമുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഡോക്ടറെ വിളിച്ചുവരുത്തിയെങ്കിലും മരിച്ചു. ഉച്ചക്ക് 2.30ന് സൈനബ ബീവിയുടെ മൃതദേഹം വെട്ടിയാറിലേക്ക് കൊണ്ടുപോയി കിഴക്കേ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. മുളക്കുഴ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് വൈകീട്ട് ഐഷാ ബീവിയുടെ മൃതദേഹം ഖബറടക്കിയത്. ഐഷാ ബീവിയുടെ മറ്റ് മക്കൾ: ആബിദ ബീവി, പരേതനായ ഇബ്രാഹീംകുട്ടി (പുതുപ്പറമ്പിൽ ഏജൻസീസ്, മുളക്കുഴ), ഉമൈബാൻ, ഷാജഹാൻ (അഷ്ന ഹാർഡ്വെയേഴ്സ്, മുളക്കുഴ). മരുമക്കൾ: അലി ഹസൻ, സൗദാബീവി, സിദ്ദീഖ്, അമീന ബീവി, പരേതനായ അബ്ദുൽ ഖാദർ. സൈനബ ബീവിയുടെ മക്കൾ: അബ്ദുൽ സമദ്, മുഹമ്മദ് ഷരീഫ്, ഷെഫീഖ് (മൂവരും ഗൾഫ്), ഷെമി, ഷെഫീഖ്. മരുമക്കൾ: ഷക്കീല, റെജി, നദീർ, സഫ്ന.