മണ്ണഞ്ചേരി: റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് ഇന്ദ്രപ്രസ്ഥത്തിൽ പി.എൻ. ഇന്ദ്രസേനൻ (80) നിര്യാതനായി. ‘ഇന്ദ്രകാവ്യം’ കവിതസമാഹാരം രചിച്ചിട്ടുണ്ട്. ഗാന്ധി സ്മാരക ഗ്രാമസേവ കേന്ദ്രം അംഗം, ആത്മ കമ്മിറ്റി അംഗം, നെഹ്റു യുവ കേന്ദ്ര കമ്മിറ്റി അംഗം, മലയാളി കുടുംബ സഹായ സാംസ്കാരിക സംഘം എക്സിക്യൂട്ടിവ് അംഗം, അമ്പലപ്പുഴ താലൂക്ക് എസ്.എൻ.ഡി.പി യൂനിയൻ മുൻ ഡയറക്ടർ ബോർഡ് അംഗം, സീനിയർ സിറ്റിസൺസ് ഫോറം, കെ.എസ്.ആർ.ടി.സി പെൻഷൻസ് ഫോറം ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ശോഭന (റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ട്). മക്കൾ: രഞ്ജിത് സേനൻ (മുൻ പ്ലാേൻറഷൻ കോർപറേഷൻ എസ്റ്റേറ്റ് മാനേജർ), ശരത് സേനൻ (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ആലപ്പുഴ), അജിത് സേനൻ (ബിസിനസ്). മരുമക്കൾ: റീന (അധ്യാപിക, എസ്.ഡി.പി.വൈ സ്കൂൾ, പള്ളുരുത്തി), സുനേല (ഫാർമസിസ്റ്റ്, ഗവ. ആയുർവേദ ആശുപത്രി, കൈനകരി), ജസ്ലിൻ (ബിസിനസ്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.