ചാരുംമൂട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധിക കാറിടിച്ചു മരിച്ചു. നൂറനാട് മുതുകാട്ടുകര ശ്രീനന്ദനത്തിൽ പരേതനായ ദാമോദരെൻറ ഭാര്യ സരസമ്മയാണ് (86) മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെ പാറ- ഇടപ്പോൺ റോഡിൽ മുതുകാട്ടുകര തെക്ക് പരബ്രഹ്മോദയം എൻ.എസ്.എസ് കരയോഗത്തിനു സമീപമാണ് സംഭവം. മകളുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം. മക്കൾ: വിജയൻ, വിജയമ്മ, വിമല, മധു. മരുമക്കൾ: രാധാമണി, മോഹനൻ, രാജൻ, സുജ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.