മാന്നാർ: പ്രശസ്ത പള്ളിപ്പാന ആചാര്യൻ കുട്ടമ്പേരൂർ 15ാം വാർഡിൽ വേലൻപറമ്പിൽ വീട്ടിൽ, വി.കെ. കൃഷ്ണൻ (കൃഷ്ണാശാൻ - 88) നിര്യാതനായി. 2019ലെ ഫോക്ലോർ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 2014ൽ നടന്ന പള്ളിപ്പാനയുടെ മുഖ്യ ആചാര്യൻ ആയിരുന്നു. ഭാര്യ: പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം കാരിമുറ്റത്ത് കുടുംബാംഗം പരേതയായ ലക്ഷ്മി. മക്കൾ: അംബിക, അർജുനൻ, അംബുജം, ഇന്ദിര, അനിരുദ്ധൻ, ഗീത, വി.കെ. ഉണ്ണികൃഷ്ണൻ (മാന്നാർ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് മെംബർ). മരുമക്കൾ: രജനി, ബാബു, സിന്ധു, ജയകുമാർ, ലീന, പരേതരായ എം.എൻ. വിജയൻ, അമ്പാറ വിജയൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.