വടക്കഞ്ചേരി: ഗ്രാമം കൂനാപ്പിള്ളി വീട്ടിൽ ഫാ. മത്തായി (52) നിര്യാതനായി. പരേതനായ പൗലോസിെൻറയും ഏലിയാമ്മയുടെയും മകനും കാക്കഞ്ചേരി മോർ ഇഗ്നാത്തിയോസ് പാത്രിയാർക്ക സെൻറർ ഇടവക അംഗവുമാണ്. സഭ മാനേജിങ് കമ്മിറ്റി അംഗം, ഭദ്രാസന കൗൺസിൽ അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ബോംബെ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങൾ, തൃശൂർ ഭദ്രാസനത്തിലെ പുലാക്കോട് സെൻറ് മേരീസ്, എളനാട് മോർ ഇഗ്നാത്തിയോസ്, മരോട്ടിച്ചാൽ മോർ ഇഗ്നാത്തിയോസ്, ചുവന്നമണ്ണ് സെൻറ് ജോർജ്, ചാലിശ്ശേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ്, ഒലവക്കോട് സെൻറ് പീറ്റേഴ്സ്, ചവറാംപാടം സെൻറ് ജോർജ്, കയറാടി സെൻറ് ജോർജ്, വെള്ളിക്കുളങ്ങര സെൻറ് മേരീസ്, കാക്കിനിക്കാട് സെൻറ് ജോർജ് തുടങ്ങിയ സ്ഥലങ്ങളിൽ സേവനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കൊച്ചുപുത്തൻപുരയിൽ ബിജി. മക്കൾ: ഡിവൈൻ ബേസിൽ, മെൽബിൻ മാത്യു. ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ ഒമ്പതിന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം മണ്ണാർക്കാട് വെള്ളാപ്പാടം സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.