പട്ടാമ്പി: അല്‍ഇര്‍ശാദ് ഹജ്ജ് ഗ്രൂപ് ചീഫ് അമീര്‍ പി.കെ. മുഹമ്മദ് കുട്ടി മുസ്ലിയാര് (70) നിര്യാതനായി. ഇന്ത്യന്‍- ഹജ്ജ് ഉംറ അസോസിയേഷന് സ്ഥാപിതമായതു മുതല്‍ സംസ്ഥാന പ്രസിഡൻറാണ്. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സംഘാടകരില്‍ പ്രമുഖനായിരുന്നു. 1980കളില്‍ സമസ്തയുടെ മഹാരാഷ്ട്രയിലെ ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദുബൈ സുന്നി സെൻറര്‍, മുംബൈ ഖുവ്വത്തുല്‍ ഇസ്ലാം എന്നിവയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു. സമസ്ത പട്ടാമ്പി താലൂക്ക് ട്രഷറര്‍, എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി അംഗം, എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡൻറ്, പട്ടാമ്പി മേഖല പ്രസിഡൻറ്, പള്ളിപ്പുറം ദാറുല്‍ അന്വാര് ഇസ്ലാമിക് കോംപ്ലക്സ് ജനറല്‍ സെക്രട്ടറി, കുണ്ടൂര്‍ക്കര നൂറുല്‍ ഹിദായ ഇസ്ലാമിക് സെൻറര്‍ വൈസ് പ്രസിഡൻറ്, പള്ളിപ്പുറം മഹല്ല് പ്രസിഡൻറ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ആയിശ. മക്കള്‍: നഫീസ, സുഹറ, ഹൈദരലി, കുബ്റ, ബഷീര്‍, മുനീര്‍ അന്‍വരി, ബുഷ്റ. മരുമക്കള്‍: മുര്‍ത്തള ഫൈസി (വിയറ്റ്നാംപടി സിറാജുൽ ഇസ്ലാം മദ്റസ അധ്യാപകൻ), നാസര്‍ കരിങ്ങനാട്, മൊയ്തീന്‍കുട്ടി ഫൈസി കൊഴിക്കര, ഹംസ ബദരി ആതവനാട്, റഹ്മത്ത്, ഉമ്മുല്‍ ഫള്ല, ഉമ്മുഹബീബ.